Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിപക്ഷ ഉപനേതാവ് പദവി: ഉപനേതൃ സ്ഥാനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല; ബിനോയ് വിശ്വം പരസ്യമായി ആവശ്യമുന്നയിച്ചത് ശരിയായില്ലെന്ന് ടി പി രാമകൃഷ്ണന്

പ്രതിപക്ഷ ഉപനേതാവ് പദവി: ഉപനേതൃ സ്ഥാനത്തില്‍ ചര്‍ച്ച നടന്നിട്ടില്ല; ബിനോയ് വിശ്വം പരസ്യമായി ആവശ്യമുന്നയിച്ചത് ശരിയായില്ലെന്ന് ടി പി രാമകൃഷ്ണന്


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ അധികാരപ്പോര് മുറുകുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സിപിഐ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് പരസ്യമായി. വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രൂക്ഷമായി വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് ആരെന്നത് സിപിഎമ്മിന്റെ മാത്രം തീരുമാനമാണെന്നും ഉപനേതൃസ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ബിനോയ് വിശ്വം ഉന്നയിച്ച കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും അത് പരസ്യമായി പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, തോല്‍വി ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പാണെന്നും തെറ്റുകള്‍ തിരുത്താതെ മുന്നോട്ട് പോകാനാവില്ലെന്നും ബിനോയ് വിശ്വം ഡല്‍ഹിയില്‍ തുറന്നടിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങളുടെ അവകാശമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ശൈലിക്കും സിപിഎമ്മിനുമാണെന്ന പരോക്ഷ സൂചനയാണ് സിപിഐ നേതാക്കള്‍ നല്‍കുന്നത്.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in