Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിവാദ പരാമര്‍ശം: നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിവാദ പരാമര്‍ശം: നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ശര്‍മിഷ്ഠ പനോലി എന്ന നിയമ വിദ്യാര്‍ത്ഥിനിയെ ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. ശര്‍മിഷ്ഠ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് സമൂഹ മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഒരു മതത്തെ ലക്ഷ്യം വച്ച് അനാദരവോടെ, അവഹേളനപരമായ പരാമര്‍ശങ്ങളാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ രൂപത്തില്‍ ശര്‍മിഷ്ഠ പോസ്റ്റ് ചെയ്തത്. നിലവില്‍ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. വിവാദമായതോടെയാണ് ശര്‍മിഷ്ഠ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി വീഡിയോ ഡിലീറ്റ് ചെയ്തത്. വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാന്‍ മആയിരുന്നില്ലെന്നും ശര്‍മിഷ്ഠ വ്യക്തമാക്കിയിരുന്നു. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ശര്‍മിഷ്ഠയുടെ കുടുംബം ഒളിവിലാണെന്ന് പറയപ്പെടുന്നു. ശര്‍മിഷ്ഠയെ കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതിയില്‍ ഹാജരാക്കി.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in