Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാറ്റമില്ലാതെ മാറ്റിവെക്കല്‍! ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇത് 37-ാം തവണ

മാറ്റമില്ലാതെ മാറ്റിവെക്കല്‍! ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇത് 37-ാം തവണ
  ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ച് സുപ്രീം കോടതി. ഇത് 37–ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.  ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ 9-ാമതായാണ് ഹർജികള്‍ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും വീണ്ടും മാറ്റിവെക്കുകയായിരുന്നു. വീണ്ടും പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല. ജസ്റ്റിസ് സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കേണ്ടിയിരുന്നത്. ഈ ബെഞ്ചിനു മുന്നില്‍വന്ന മറ്റു രണ്ടു ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടതോടെ വൈകിട്ട് 3.30നു ശേഷമാണ് ലാവലിൻ ഹർജികൾ പരിഗണനയ്ക്കു വന്നത്. സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ ഇല്ലാത്തതോടെ പിന്നീടു പരിഗണിക്കാനായി ഹർജികൾ മാറ്റുകയായിരുന്നു. കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017-ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായ ഹർജികളും വിചാരണ നേരിടേണ്ടവർ തങ്ങൾക്കും ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണു സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in