Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലഡാക്ക് ജനത പറയുന്നു, 'ചൈന നമ്മുടെ മണ്ണ് കയ്യേറി' ; പ്രധാനമന്ത്രിയുടെ വാദം പൊളിച്ച് രാഹുല്‍ ഗാന്ധി | Video

ലഡാക്ക് ജനത പറയുന്നു, 'ചൈന നമ്മുടെ മണ്ണ് കയ്യേറി' ; പ്രധാനമന്ത്രിയുടെ വാദം പൊളിച്ച് രാഹുല്‍ ഗാന്ധി | Video
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പൊളിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തങ്ങളുടെ മണ്ണ് ചൈന കയ്യേറിയെന്ന് ലഡാക്ക് ജനത പറയുന്ന വീഡിയോ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ മണ്ണ് ആരും കയ്യേറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ ചോദ്യം ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'ലഡാക്ക് ജനത പറയുന്നു തങ്ങളുടെ പ്രദേശം ചൈന കയ്യേറിയെന്ന്, പ്രധാനമന്ത്രി പറയുന്നു ഇന്ത്യന്‍ പ്രദേശം ആരും കയ്യേറിയില്ലെന്ന്. തീർച്ചയായും ആരോ കളവ് പറയുന്നുവെന്നതില്‍ സംശയമില്ല' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് ലഡാക്ക് മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു.  മുൻകൂട്ടി പ്രഖ്യാപിക്കാത്ത സന്ദർശനമാണ് പ്രധാനമന്ത്രി ലഡാക്കിൽ നടത്തിയത്. ഇതിന് പിന്നാലെയാണ് ചൈന കൈയ്യേറ്റം നടത്തിയെന്ന് ലഡാക്ക് ജനത പറയുന്ന  വീഡിയോ അടങ്ങുന്നതാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. https://twitter.com/RahulGandhi/status/1278961998869360644

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in