Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിദ്ധാർത്ഥന് നീതി തേടി കെഎസ്‌യുവിന്‍റെ നീതിയാത്ര ഇന്ന്; എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും

സിദ്ധാർത്ഥന് നീതി തേടി കെഎസ്‌യുവിന്‍റെ നീതിയാത്ര ഇന്ന്; എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും
  തിരുവനന്തപുരം: എസ്എഫ്ഐ അരുംകൊല ചെയ്ത സിദ്ധാർത്ഥന് നീതി തേടി കെഎസ്‌യു ഇന്ന് നീതിയാത്ര സംഘടിപ്പിക്കും. സിദ്ധാർത്ഥന്‍റെ വസതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് നീതിയാത്ര.  സിദ്ധാർത്ഥന്‍റെ മാതാപിതാക്കളിൽ നിന്നും ഛായാചിത്രം ഏറ്റുവാങ്ങിയതിനു ശേഷം വൈകിട്ട് 4 മണിക്ക് നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ കെഎസ്‌യു പ്രവർത്തകർക്കൊപ്പം കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്‌ ടി. സിദ്ധിഖ്‌ എംഎല്‍എയും പങ്കാളിയാകും. സന്ധ്യയ്ക്ക് ക്ലിഫ് ഹൗസിന് മുന്നിൽ എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി സമരത്തിൽ അണിചേരും. സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലും ജെബി മേത്തർ എംപിയും അലോഷ്യസ് സേവ്യറും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്കു കടന്നു. എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റ്‌ വരുൺ ചൗധരി നേതാക്കളെ സന്ദർശിക്കും സിദ്ധാർത്ഥന് നീതി തേടി അഞ്ചു ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ എന്നിവരെ വരുൺ ചൗധരി സന്ദർശിക്കും. വൈകിട്ട് ആറു മണിക്കാണ് വരുൺ ചൗധരി സമരപ്പന്തലിലെത്തുക. എന്‍എസ്‌യുഐ ദേശീയ പ്രസിഡന്‍റായതിനുശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in