Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു വിന്‍റെ പ്രതിഷേധ മാർച്ച്

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു വിന്‍റെ പ്രതിഷേധ മാർച്ച്
കെ എസ് യു പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തി. കേരള യൂണിവേഴ്‌സിറ്റി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി.യെ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്. മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കനത്ത മഴയെ അവഗണിച്ച് തൃശൂർ പുതുക്കാട് സെന്ററിൽ നിന്നാരംഭിച്ച മാർച്ചിൽ ഒട്ടും വീര്യം ചോരാതെ നിരവധി കെ എസ് യു പ്രവർത്തകരാണ് പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ അകലെ വച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി വീണ്ടും റോഡ് ഉപരോധിച്ച കെഎസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറ്റസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പഞ്ചായത്തംഗം ഇ എ ഓമന മാർച്ച് ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെ എസ് യു ജില്ലാ പ്രസിഡന്‍റ് മിഥുൻ മോഹൻ, കെ എൽ ജോസ് മാസ്റ്റർ, സജീർ ബാബു വി എസ്, പ്രിൻസ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. https://youtu.be/RByq2P_NMW4

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in