Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് പാളയത്ത് വന്‍ തീപിടിത്തം: ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സ് കത്തിയമരുന്നു; തീ അണയ്ക്കാന്‍ തീവ്ര ശ്രമം

കോഴിക്കോട് പാളയത്ത് വന്‍ തീപിടിത്തം: ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സ് കത്തിയമരുന്നു; തീ അണയ്ക്കാന്‍ തീവ്ര ശ്രമം
കോഴിക്കോട്: നഗരഹൃദയമായ പാളയത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം. അല്പസമയം മുന്‍പ് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ വെഡ്ഡിംഗ് സെക്ഷന്‍ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നത്. നിലവില്‍ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ തീ ആളിപ്പടരുകയാണ്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെ കൂറ്റന്‍ ഗ്ലാസുകള്‍ ചൂടേറ്റ് പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. വസ്ത്രങ്ങള്‍ നിറഞ്ഞ ഗോഡൗണായതിനാല്‍ തീ അതിവേഗം പടരുകയാണ്. തിരക്കേറിയ മേഖലയായതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ജാഗ്രത പാലിക്കുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇതേ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായെങ്കിലും ഇത്രയും ഗൗരവകരമായ സാഹചര്യം അന്നുണ്ടായിരുന്നില്ല. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in