Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ; കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ രാസലഹരി വേട്ട

രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണ; കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ രാസലഹരി വേട്ട


കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ രാസലഹരി വേട്ട. പന്തീരാങ്കാവില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഒരുകിലോയിലധികം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ പന്തീരാങ്കാവ് ബൈപ്പാസ് സര്‍വീസ് റോഡില്‍ പോലീസിന്റെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പ്രതികള്‍ കുടുങ്ങിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അര്‍ഷലാല്‍ (പള്ളിക്കല്‍ ബസാര്‍), ആദില്‍ഷ (ചേലേമ്പ്ര), മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ആദില്‍ഷ മുന്‍പ് എംഡിഎംഎ കേസില്‍ പിടിയിലാവുകയും നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ആളുമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നഗരത്തില്‍ നിന്നും രാസലഹരി പിടികൂടുന്ന മൂന്നാമത്തെ സംഭവമാണിത്. ലഹരിക്കടത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പോലീസും എക്‌സൈസും നഗരത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Save your stories

Sign in