Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ഒന്നാകെ ഗ്രസിച്ചു കഴിഞ്ഞിട്ടും മോദിസർക്കാർ തങ്ങളുടെ കുംഭകർണ സേവ നിർബാധം തുടരുന്നു: കൊടിക്കുന്നിൽ സുരേഷ്

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ഒന്നാകെ ഗ്രസിച്ചു കഴിഞ്ഞിട്ടും  മോദിസർക്കാർ തങ്ങളുടെ കുംഭകർണ സേവ നിർബാധം തുടരുന്നു:   കൊടിക്കുന്നിൽ സുരേഷ്
Kodikkunnil-suresh-MP രാജ്യത്തെ സമസ്‌ത മേഖലകളിലും ബാധിച്ച സാമ്പത്തിക തളർച്ചയെ പറ്റിയുള്ള ചോദ്യങ്ങൾക്കു മുൻപിൽ നിന്നും മോഡി സർക്കാർ ഒഴിഞ്ഞുമാറുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ദേശീയ സ്ഥിതിവിവര കാര്യാലയത്തിന്റെ കണക്കു പ്രകാരം 2014 -19 ലെ ജി ഡി പി നിരക്ക് 7 . 5 % ആണെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ ലോക് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയ കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ വാചകക്കസർത്ത് നടത്തുകയാണ് . കൃഷിയിലും , കെട്ടിട നിർമാണ മേഖലയിലും, വാഹന നിർമാണ മേഖലയിലും, സേവന മേഖലയിലും സംഭവിച്ച വൻമാന്ദ്യം ധന മന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരമാണ് തുറന്നു കാട്ടുന്നതെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു . 2014 -19 ലെ ജി ഡി പി നിരക്ക് 7 . 5 % ആയിരുന്നുവെങ്കിൽ രാജ്യത്ത് ഉണ്ടാവേണ്ട തൊഴിലവസരങ്ങൾ , നിലവിലെ തൊഴിലിടങ്ങളിലെ പുതിയ തൊഴിലന്വേഷകർക്ക് കിട്ടേണ്ടിയിരുന്ന അവസരങ്ങൾ ഒക്കെ എവിടെയെന്ന് ധനമന്ത്രി വ്യക്തമാക്കണം . പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേശകൻ ആയിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വിമർശനങ്ങൾ പ്രത്യേകിച്ചും ജി ഡി പി കണക്കാക്കുന്നതിലെ അടിസ്ഥാന വർഗീകരണം പോലും മാറ്റിയ ഗവണ്മെന്റിന്റെ നടപടികൾ ഈയവസരത്തിൽ ഓർക്കേണ്ടതാണ് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു .

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in