Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഖാദി മേഖല

ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഖാദി മേഖല
ഓണ വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ഖാദി മേഖല. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. നിരവധി പേരാണ് വിപണനമേളയ്ക്ക് എത്തുന്നത്. സെറ്റ് മുണ്ടുകളുടെ പ്രൌഡിയുമായാണ് ഇത്തവണ ഖാദി ബോർഡ് ഓണ വിപണിയിലെത്തുന്നത്.കേരളീയ തനിമ വിളിച്ചോതുന്ന സെറ്റും മുണ്ടും സാരിയുമാണ് ഈ വർഷത്തെ പ്രത്യേകത. പയ്യന്നൂർ കേന്ദ്രമായുളള തിമിരി വീവിങ് യൂണിറ്റ് നിർമ്മിക്കുന്ന സെറ്റ് മുണ്ടുകൾക്ക് 780 മുതൽ 810 രൂപ വരെയാണ് വില. ത്രീഡി, പ്രിന്‍റഡ് സിൽക്ക്, ജൂട്ട് സാരികളും ഇത്തവണ മേളയിൽ താരമായി എത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഓണ വിപണിയിൽ ഖാദി ബോർഡിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് എൺപത് കോടി രൂപയുടെ വിറ്റ് വരവാണ് ബോർഡ് പ്രതിക്ഷിക്കുന്നത്. തമിഴ് നാട്, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പ്പന്നങ്ങളും ഇത്തവണ ഖാദി ബോർഡ് ഓണ വിപണിയിൽ എത്തിച്ചിട്ടുണ്ട്. സെപ്തംബർ പത്ത് വരെയാണ് മേള. പതിവ് പോലെ ഉത്പ്പന്നങ്ങൾക്ക് മുപ്പത് ശതമാനം വരെ റിബേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ഓണ വിപണിയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഖാദി ബോർഡ്.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in