Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Uncategorized

AP ANILKUMAR MLA| കേരളത്തിലെ ആരോഗ്യ മേഖല തകര്‍ച്ചയില്‍; ആരോഗ്യരംഗം വര്‍ഷങ്ങളോളം പിന്നോട്ട് പോയി: എ പി അനില്‍കുമാര്‍ എംഎല്‍എ

AP ANILKUMAR MLA|  കേരളത്തിലെ ആരോഗ്യ മേഖല തകര്‍ച്ചയില്‍; ആരോഗ്യരംഗം വര്‍ഷങ്ങളോളം പിന്നോട്ട് പോയി: എ പി അനില്‍കുമാര്‍ എംഎല്‍എ
അമേരിക്കയുമായി താരതമ്യം ചെയ്യുകയും മല്‍സരിക്കുകയും ചെയ്തിരുന്ന കേരളത്തിലെ ആശുപത്രികളും ആരോഗ്യമേഖലയും ഇന്ന് തകര്‍ച്ചയിലെത്തിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനക്കും അനാസ്ഥക്കുമെതിരെ മലപ്പുറം ഡിസിസി മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പത് വര്‍ഷം കൊണ്ട് നമ്മുടെ ആരോഗ്യരംഗം വര്‍ഷങ്ങളോളം പിന്നോട്ട് പോയെന്നും എപി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in