Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയ്ക്കായി 'കടല്‍ കടന്ന പി ആര്‍ വര്‍ക്ക്' ! ദുബായിലും പിണറായിയ്ക്കായി ഫുള്‍ പേജ് പത്രപരസ്യം

മുഖ്യമന്ത്രിയ്ക്കായി 'കടല്‍ കടന്ന പി ആര്‍ വര്‍ക്ക്' ! ദുബായിലും പിണറായിയ്ക്കായി ഫുള്‍ പേജ് പത്രപരസ്യം
ദുബായ് : മുഖ്യമന്ത്രി പിണറായി വിജയനായി പത്രങ്ങളില്‍ വീണ്ടും ഫുള്‍ പേജ് പരസ്യം നല്‍കി പി ആര്‍ വര്‍ക്ക് !. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഫുള്‍പേജ് പരസ്യം പ്രസിദ്ധീകരിച്ചത്. ദുബായില്‍ നിന്നും അച്ചടിയ്ക്കുന്ന മലയാളം പത്രങ്ങളിലാണ് ഒന്നാം പേജിലും, പുറകിലെ പേജിലുമായി, തിങ്കളാഴ്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയ്ക്ക് ദുബായിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണിത്. പരസ്യത്തിന് ആശംസയുമായി ചില സ്വകാര്യ കമ്പനികളുടെ ലോഗോകളും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു പത്രത്തിലെ ഫുള്‍ പേജ് പരസ്യത്തില്‍, ആശംസകളുമായി ഷാര്‍ജയിലെ ചില സാംസ്‌കാരിക സംഘടനകളുടെ പേരുകളാണ് വെച്ചത്. ഇതില്‍ സിപിഎം അനുഭാവ സംഘടനകളും ഉള്‍പ്പെടുന്നു. പിണറായി വിജയനെ പി ആര്‍ വിജയന്‍ എന്ന്, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും ഈ കൂറ്റന്‍ പത്രപരസ്യങ്ങള്‍. REPORT : ELVIS CHUMMAR , JAIHIND TV DUBAI

Related articles

See all
Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Latest News

ഒമാനിലെ വാദി ബനീ ഖാലിദില്‍ അപകടം; മലയാളി മരിച്ചു

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Save your stories

Sign in