Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്രോസ് വോട്ട് ആക്ഷേപം: പരസ്യ പ്രതികരണത്തില്‍ അതൃപ്തിയുമായി സിപിഎം നേതൃത്വം; കേരള കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഎം

ക്രോസ് വോട്ട് ആക്ഷേപം: പരസ്യ പ്രതികരണത്തില്‍ അതൃപ്തിയുമായി സിപിഎം നേതൃത്വം; കേരള കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഎം

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. സിപിഎം വോട്ടുകൾ വ്യാപകമായി യുഡിഎഫിലേക്ക് മറിഞ്ഞെന്ന കേരള കോൺഗ്രസ് എമ്മിന്റെ (മാണി ഗ്രൂപ്പ്) ആരോപണമാണ് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നത്. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉയർന്ന ഈ പരാതി ജോസ് കെ. മാണി പരസ്യപ്പെടുത്തിയതോടെ സിപിഎം നേതൃത്വം കടുത്ത അതൃപ്തിയിലാണ്. മലബാറിലടക്കം ഇത്തരം വോട്ട് ചോർച്ചയുണ്ടായെന്നും ഇത് മൂടിവെക്കേണ്ടതില്ലെന്നുമാണ് കേരള കോൺഗ്രസിന്റെ നിലപാട്. വിഷയം ഇടതുമുന്നണി യോഗത്തിൽ ഉന്നയിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്താനാണ് മാണി ഗ്രൂപ്പിന്റെ തീരുമാനം.

എന്നാൽ, മാണി ഗ്രൂപ്പിന്റെ ആരോപണങ്ങളെ സിപിഎം തള്ളിക്കളയുകയാണ്. വോട്ടുകൾ ചോർന്നതായി പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തിയിട്ടില്ലെന്നാണ് പാർട്ടി നേതാക്കളുടെ വാദം. പരാതികൾ മുന്നണി യോഗത്തിന് അകത്താണ് പറയേണ്ടിയിരുന്നതെന്നും പരസ്യ പ്രതികരണം പാടില്ലെന്നും സിപിഎം ജോസ് കെ. മാണിക്ക് കർശന നിർദ്ദേശം നൽകി. വോട്ടുകൾ യഥാർത്ഥത്തിൽ മറിഞ്ഞിരുന്നെങ്കിൽ തോൽവിയുടെ ആഘാതം ഇതിലും വലുതാകുമായിരുന്നു എന്നാണ് സിപിഎമ്മിന്റെ യുക്തി. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് പാർട്ടിയുടെ ന്യായവാദം.

വലിയ വിജയം പ്രതീക്ഷിച്ചിരുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേരള കോൺഗ്രസ് എമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, റാന്നി തുടങ്ങിയ സിറ്റിംഗ് സീറ്റുകളിലെ പരാജയം പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, സിപിഐയുടെ ശക്തികേന്ദ്രങ്ങളായ വൈക്കത്തും പീരുമേട്ടിലും ഉണ്ടായ തോൽവി മുന്നണിയിൽ വലിയ ആശങ്കയുണ്ടാക്കി. മന്ത്രി വി.എൻ. വാസവന്റെ തട്ടകമായ കുമരകം, അയ്മനം, തിരുവാർപ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ ഭൂരിപക്ഷം കുറഞ്ഞതും ഇടത് കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇടതുമുന്നണി വിടണമെന്ന ആവശ്യം കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്. പരസ്യമായും രഹസ്യമായും ഈ ആവശ്യം ഉന്നയിക്കുന്ന നേതാക്കൾ മുന്നണി ബന്ധം പുനഃപരിശോധിക്കണമെന്ന നിലപാടിലാണ്. വരും ദിവസങ്ങളിൽ ഇടതുമുന്നണി യോഗം ചേരുമ്പോൾ ഈ തർക്കങ്ങൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് കാരണമായേക്കും.

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in