Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഐ എസ് എൽ അഞ്ചാം സീസൺ : കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ഐ എസ് എൽ അഞ്ചാം സീസൺ : കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം
ഐ എസ് എൽ അഞ്ചാം സീസൺ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അർഹിച്ച വിജയം. എ ടി കെയെ കൊൽക്കത്തയിൽ ചെന്ന് നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ന് വിജയിച്ചത്. രണ്ട് വിദേശ സ്‌ട്രൈക്കേഴ്‌സും വല കണ്ടെത്തിയതാണ് കളിയുടെ വിധി നിർണയിച്ചത് ആദ്യ 45 മിനുട്ടിൽ തന്നെ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചിരുന്നു. ഫിനിഷിംഗ് മെച്ചമായിരുന്നു എങ്കിൽ ആദ്യ പകുതിയിൽ തന്നെ കേരളം മത്സരം സ്വന്തമാക്കുമായിരുന്നു. നാലാം മിനുട്ടിൽ തന്നെ മറ്റെഹ് പൊപ്ലാനികിലൂടെ കേരളം ഗോളിനടുത്ത് എത്തി. പൊപ്ലാനികിന്റെ ഹെഡർ പോസ്റ്റിന് ഉരുമ്മിയാണ് പുറത്ത് പോയത്. 12 ആം മിനുട്ടിൽ ലാകിച് പെസിചിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഗോളിനടുത്ത് എത്തി എങ്കിലും ഗോൾ ലൈൻ ക്ലിയറൻസിലൂടെ കൊൽക്കത്ത രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയിൽ സഹൽ അബ്ദുൽ സമദും ബ്ലാസ്റ്റേഴ്‌സിനായി മികച്ചു നിന്നിരുന്നു. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം സഹലിനെ പിൻവലിച്ച് പെകൂസണെ ജെയിംസ് ഗ്രൗണ്ടിൽ എത്തിച്ചു. ജെയിംസിന്റെ ഈ മാറ്റം കേരള ബ്ലാസ്റ്റേഴ്‌സിന്റെ താളം ചെറുതായി തെറ്റിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ എ ടി കെ ചെറിയ ആധിപത്യം നേടുകയും ചെയ്തു. എന്നാൽ പതിയെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ കളി വീണ്ടും നിയന്ത്രിക്കാൻ തുടങ്ങു. 77ആം മിനുട്ടിൽ കേരളം ആ നിയന്ത്രണം ഗോളാക്കിയും മാറ്റി. മറ്റെഹ് പൊപ്ലാനിക് ആണ് ലീഗിലെയും ബ്ലാസ്റ്റേഴ്‌സിന്റെയും ആദ്യ ഗോൾ നേടിയത്. സ്റ്റഹാനോവിചിന്റെ ഷോട്ട് ഡിഫ്‌ലക്റ്റഡ് ആയി ഉയർന്നപ്പോൾ ഒരു ഹെഡറിലൂടെ പൊപ്ലാനിക് വലയിൽ എത്തിക്കുകയായിരുന്നു. 86ആം മിനുട്ടിൽ സ്റ്റഹോനാവിചിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും 3 പോയന്റും ഉറപ്പിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ഒരു വലം കാലൻ സ്‌ക്രീമറിലൂടെ ആയിരുന്നു സ്റ്റൊഹാനോവിചിന്റെ ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊൽക്കത്തയിലെ ആദ്യ ജയമാണിത്. എപ്പോഴും സീസൺ മോശം രീതിയിൽ തുടങ്ങിയിരുന്ന ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഇന്ന് തികച്ചും ഒരു ചാമ്ബ്യൻ ടീമിനെ പോലെയാണ് കളിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അവസാന വർഷങ്ങളിൽ കണ്ട ഫുട്‌ബോളിനേക്കാൾ എത്രയോ മികച്ച ഫുട്‌ബോളിനും ഇന്ന് കൊൽക്കത്ത സാക്ഷിയായി.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in