Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ്രമേയം അവതരിപ്പിക്കും

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ പ്രമേയം അവതരിപ്പിക്കും

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 29 വരെ 9 ദിവസങ്ങളിലായിരിക്കും സഭ സമ്മേളിക്കുക. നൂറുദിന കര്‍മ്മപദ്ധതിയിലൂടെയും ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജനമനസ്സുകളില്‍ ഇടംനേടിയ യു.ഡി.എഫ് സര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സഭയിലെത്തുന്നത്. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും സമ്മേളനത്തിന്റെ അന്തിമ അജണ്ടകള്‍ക്ക് രൂപം നല്‍കുക.

പ്രധാന ബില്ലുകളും ഉപധനാഭ്യര്‍ത്ഥനകളും സഭയുടെ പരിഗണനയില്‍

പുതുക്കിയ ബജറ്റിന്റെ ഉപധനാഭ്യര്‍ത്ഥനകളും അധിക ധനാഭ്യര്‍ത്ഥനകളും ഈ സമ്മേളനം പരിഗണിക്കും. വയോജനക്ഷേമ ബില്ലടക്കം സുപ്രധാനമായ നാല് ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. നൂറുദിന കര്‍മ്മപദ്ധതിയിലൂടെ 568 പദ്ധതികള്‍ പൂര്‍ത്തിയാക്കാനായത് സര്‍ക്കാരിന് വലിയ കരുത്തേകുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിനൊപ്പം സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതികളും വിജയകരമായി ആവിഷ്‌കരിച്ചാണ് സര്‍ക്കാര്‍ സഭയെ അഭിമുഖീകരിക്കുന്നത്.

പ്രതിസന്ധിയിലായി പ്രതിപക്ഷം മാസപ്പടി-ഹവാല കേസുകളില്‍ പ്രതിപക്ഷ നേതാവും കുടുംബവും ഉള്‍പ്പെടെ പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി സഭയിലെത്തുന്നത്. കൂടാതെ, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി മുന്നണിക്കുള്ളില്‍ തുടരുന്ന തര്‍ക്കങ്ങള്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. 

മറുപടികളുമായി സര്‍ക്കാരിന്റെ മുന്നേറ്റം

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന നിലപാടുകളോടെയാണ് സര്‍ക്കാര്‍ സഭയിലെത്തുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളില്‍ നിന്ന് നേരിട്ട് മരുന്ന് വാങ്ങാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുകയും ചെയ്തത് സര്‍ക്കാരിന്റെ കൈമുതലാണ്. 

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റാന്‍ കേരള നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. എല്‍ഡിഎഫും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം. 

Related articles

See all
Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in