Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി 'ലിറ്റററി ഫെസ്റ്റിവല്‍' എന്ന് തിരുവഞ്ചൂര്‍ രാധാകൃ്ണന്

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി 'ലിറ്റററി ഫെസ്റ്റിവല്‍' എന്ന് തിരുവഞ്ചൂര്‍ രാധാകൃ്ണന്

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 29 വരെ 9 ദിവസങ്ങളിലായിട്ടാണ് സഭാ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ ബജറ്റിന്റെ ഉപധനാഭ്യർത്ഥനകളും അധിക ധനാഭ്യർത്ഥനകളും സഭയുടെ പരിഗണനയ്ക്ക് വരും. നിലവിൽ ലഭിച്ചിട്ടുള്ള രണ്ട് ബില്ലുകൾ ഉൾപ്പെടെ ആകെ നാല് ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുകയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

നിയമസഭാ പുസ്തകോത്സവത്തിന്റെ ഘടനയിൽ ഇക്കുറി മാറ്റമുണ്ടാകും. പുസ്തകോത്സവം ഇനിമുതൽ 'ലിറ്റററി ഫെസ്റ്റിവൽ' എന്ന പേരിൽ സമഗ്രമായ സാംസ്കാരിക ഉത്സവമായി സംഘടിപ്പിക്കുമെന്നും, ചെലവ് ചുരുക്കി കേരള സംസ്കാരത്തിന്റെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും മേള നടത്തുകയെന്നും സ്പീക്കർ വ്യക്തമാക്കി.

നിയമസഭയുടെ പ്ലാറ്റിനം ജൂബിലി, കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സഭയിലെ മുൻ അംഗങ്ങളെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് അയച്ച ബില്ലുകളൊന്നും തിരിച്ചുവിളിക്കില്ലെന്നും നിയമാനുസൃതമായിരിക്കും സർക്കാർ എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുകയെന്നും സ്പീക്കർ പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ചില അംഗങ്ങൾക്കെതിരെയുള്ള കേസുകളിൽ കോടതി നിർദേശങ്ങൾ ലഭ്യമായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in