Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K C Venugopal | അവിശ്വസനീയം ഹൃദയഭേദകം ; കരൂരിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം

K C Venugopal | അവിശ്വസനീയം ഹൃദയഭേദകം ; കരൂരിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസം പകര്‍ന്ന് കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം
കോയമ്പത്തൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം തമിഴ് നാട്ടിലെ കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയിയുടെ പൊതുപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് കൊല്ലപ്പെട്ടത്.  ദുരന്തത്തിന് ഇരകളായവരുടെ കുടുംബാഗംങ്ങളേയും പരിക്കേറ്റ് ആശുപത്രിയിലായവരേയും അദ്ദേഹം കണ്ടു. കരൂര്‍ ദുരന്തം 'അവിശ്വസനീയവും വേദനാജനകവും ഹൃദയഭേദകവുമാണെന്ന്' കെ സി വേണുഗോപാല്‍ പറഞ്ഞു. 'കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ എഐസിസിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് എല്ലായ്‌പ്പോഴും തമിഴ്‌നാട്ടിലെ ജനങ്ങളുമായി വൈകാരിക ബന്ധമുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. 'ഈ ദുരന്തം സംഭവിച്ചപ്പോള്‍, സംസ്ഥാനത്തെ ജനങ്ങളോടൊപ്പം കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളുന്നുവെന്ന് അറിയിക്കാന്‍ അദ്ദേഹം ഉടന്‍ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചു... പിന്നീട് അദ്ദേഹം റാലിയുടെ സംഘാടകനായ വിജയ് യുമായും സംസാരിച്ചു, കാരണം ഇത് ഒരു ദുരന്തമാണ്, ആ സംഭാഷണത്തില്‍ അതിനപ്പുറം മറ്റൊന്നുമല്ല,' വേണുഗോപാല്‍ പറഞ്ഞു. കരൂരിലെ ദുരന്തം അവിശ്വസനീയമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 'വാസ്തവത്തില്‍, തമിഴ്‌നാടും ഇന്ത്യയും മുഴുവന്‍ വേദനയിലാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ പ്രയാസകരമായ സമയത്ത് നിങ്ങള്‍ ഒറ്റക്കല്ല, രാജ്യം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ടെന്ന് ഇരകള്‍ക്ക് സന്ദേശം നല്‍കാന്‍ എഐസിസി തമിഴ്‌നാട് ഇന്‍-ചാര്‍ജ് ശ്രീ ഗിരീഷ് ഗോയല്‍ ,തമിഴ് നാട് കോണ്‍ഗ്രസ്് പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവരാജേഷ് കുമാര്‍് എംഎല്‍എ , കരൂര്‍ എംപി ശ്രീമതി ജ്യോതി എംഎസ്, മറ്റ് എംപിമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും സംഘത്തില്‍ പങ്കാളികളായി. തമിഴ്‌നാട്ടിലെ ജനങ്ങളോടൊപ്പം കോണ്‍ഗ്രസിന്റെ ചിന്തകളും പ്രാര്‍ത്ഥനകളുമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. 'ഇതൊരു വലിയ ദുരന്തമാണ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയുമാണ് തന്നെ ദുരിതബാധിതരായ കുടുംബങ്ങളെയും പരിക്കേറ്റവരെയും കാണാന്‍ ചുമതലപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് 1.25 കോടി രൂപ നല്‍കി. ഞങ്ങള്‍ ഒരു രാഷ്ട്രീയവും ഇതില്‍ കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, ദുരിതബാധിതരായ കുടുംബങ്ങളെയാണ് പിന്തുണയ്ക്കുന്നത് . അവരുടെ ഭാവി ഉദ്യമങ്ങളില്‍ പരമാവധി സഹായം ഞങ്ങള്‍ നല്‍കും.കരൂര്‍ ദുരന്തത്തില്‍ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in