Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോകകേരള സഭയിൽ കോൺഗ്രസിന് രണ്ട് നിലപാട് ഇല്ലെന്ന് കെസി വേണുഗോപാൽ; വിവാദത്തിലേക്ക് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരം; മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയത് സ്വാഭാഗികമെന്നും വിശദീകരണം

ലോകകേരള സഭയിൽ കോൺഗ്രസിന് രണ്ട് നിലപാട് ഇല്ലെന്ന് കെസി വേണുഗോപാൽ; വിവാദത്തിലേക്ക് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരം; മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകിയത് സ്വാഭാഗികമെന്നും വിശദീകരണം
ലോക കേരള സഭ സംബന്ധിച്ച് കോൺഗ്രസിന് രണ്ട് നിലപാടില്ലെന്ന് എഐസിസി ജനറൽ സെകട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നിലപാടിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും കെ സി വേണുഗോപാൽ ഗുരുവായൂരിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്തിന് രാഹുല്‍ ഗാന്ധി മറുപടി കത്ത് അയച്ചത് ഡിസംബര്‍ 12നാണ്. ലോക കേരള സഭ ബഹിഷ്ക്കരിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ തീരുമാനം ഉണ്ടായത് അതിന് ശേഷമാണ്. കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി അയച്ച കത്തിന് രാഹുല്‍ മാന്യമായ മറുപടി അയച്ചുവെന്നേയുളളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തെ തളളുന്ന നടപടിയല്ല. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ലോക കേരള സഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരിൽ കൺവൻഷൻ സെന്‍ററിന് അനുമതി നിഷേധച്ചതിൽ മനംനൊന്തു പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തെത്തുടർന്നു ലോക കേരള സഭയിൽ നിന്നു പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും നേരത്തേ രാജിവച്ചിരുന്നു. https://youtu.be/6isC7oXoAA4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in