Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണം' : യോഗിക്ക് കെ.സി വേണുഗോപാല്‍ എം.പിയുടെ കത്ത്

'സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണം' :  യോഗിക്ക് കെ.സി വേണുഗോപാല്‍ എം.പിയുടെ കത്ത്
മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തയച്ചു. യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ചും പുറത്തു വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. കൊവിഡ് ബാധിതനായി മധുര മെഡിക്കൽ കോളേജിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് പ്രമേഹവും ഹൃദയ സംബന്ധവുമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്. ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം നേരിടുന്നതെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ആശങ്കയിലാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് സിദ്ദിഖ് കാപ്പന് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി വേണുഗോപാൽ യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in