Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മെയ് 23 ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കും: കെ സി വേണുഗോപാല്‍

മെയ് 23 ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കും: കെ സി വേണുഗോപാല്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജ്യത്തെ ഭിന്നിപ്പിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും കെ സി വേണുഗോപാല്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചു. എല്ലാ മേഖലയിലും അസഹനീയമായ പ്രവര്‍ത്തനമായിരുന്നു മോദി സര്‍ക്കാര്‍ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മെയ് 23 ന് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ സ്വീകരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ത്രീ സുരക്ഷ കളവുപോയ, ലോക്പാല്‍ ബില്‍ കളവുപോയ സര്‍ക്കാരാണ് മോദിയുടെത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് കള്ളം പറഞ്ഞ മോദി സര്‍ക്കാരിന്റെ മാനിഫെസ്റ്റോയും കളവുപോയിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചിട്ടും രാജ്യത്തെ കര്‍ഷകര്‍ക്ക് അച്ഛാദിന്‍ കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ ജനങ്ങള്‍ മോദിയെ തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Save your stories

Sign in