Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗണേഷ് കുമാറിന് കുരുക്ക്; ലൈസന്‍സിലെ 'എം.എല്‍.എ' വിശേഷണം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ഗണേഷ് കുമാറിന് കുരുക്ക്; ലൈസന്‍സിലെ 'എം.എല്‍.എ' വിശേഷണം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ്


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സിലെ 'എം.എല്‍.എ' എന്ന വിശേഷണം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖകളിലുള്ള പേര് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സിലും പാടുള്ളൂ എന്ന ചട്ടം ലംഘിച്ചാണ് ഗണേഷ് കുമാര്‍ തന്റെ പേരിനൊപ്പം എം.എല്‍.എ എന്ന് ചേര്‍ത്തിരിക്കുന്നത്.

നിശ്ചിത കാലയളവിലേക്കുള്ള ഔദ്യോഗിക പദവികള്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുള്ള രേഖകളില്‍ ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. 2019-ല്‍ 'സാരഥി' സോഫ്റ്റ്വേര്‍ നിലവില്‍ വരുന്നതിന് മുന്‍പാണ് ലൈസന്‍സില്‍ ഇത്തരമൊരു മാറ്റം വരുത്തിയത്. ഗണേഷ് കുമാറിന്റെ ലൈസന്‍സിന് 2028 വരെ കാലാവധിയുണ്ടെങ്കിലും നിലവില്‍ അദ്ദേഹം നിയമസഭാംഗമല്ലാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടും.

അതേസമയം 18 വയസ്സ് തികയുന്നതിന് മുന്‍പേ ഗണേഷ് കുമാര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് കടക്കും.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in