Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുന്നു; എം.എൽ.എമാർ തിരിച്ച് വന്നില്ലെങ്കിൽ ആയോഗ്യരാക്കും

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുന്നു; എം.എൽ.എമാർ തിരിച്ച് വന്നില്ലെങ്കിൽ ആയോഗ്യരാക്കും
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. വിമത എം.എൽ എമാരെ ആയോഗ്യരാക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം തീരുമാനിച്ചു. ഇക്കാര്യം സ്പീക്കറോട് ശുപാർശ ചെയ്യും.18 എംഎൽഎമാർ ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തിന് എത്തിയിരുന്നില്ല. ഇതിനിടെ വിമത എംഎൽഎമാർക്ക് കോൺഗ്രസ് അന്ത്യശാസനം നൽകി. രാജി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിയസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. രാജി പിൻവലിച്ചില്ലെങ്കിൽ കൂറുമാറ്റ നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കും. ഇക്കാര്യം സ്പീക്കറോട് ശുപാർശ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പണത്തിന്റെ ശക്തിയിൽ ബിജെപി കർണാടക സർക്കാരിനെ നിരന്തരം അസ്ഥിരപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ പ്രതികരിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in