Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിദ്വേഷ പരാമര്‍ശം ; കംഗണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

വിദ്വേഷ പരാമര്‍ശം ; കംഗണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍
വിദ്വേഷകരമായ പരാമർശം പങ്കുവെച്ചതിന് പിന്നാലെ നടി കംഗണ റണാവത്തിന്‍റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റർ. ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. ബംഗാളിനെ മമത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കംഗണയുടെ ആരോപണം. 'ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്‍റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ' - കംഗണ ട്വീറ്റ് ചെയ്തു. കംഗണയുടെ വിദ്വേഷ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്റർ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ട്വിറ്റർ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നതായി ട്വിറ്റർ വക്താക്കള്‍ വ്യക്തമാക്കി. വിദ്വേഷകരമായ പരാമർശത്തിന്‍റെ പേരില്‍ നിയമാനുസൃതമായും നിഷ്പക്ഷമായും നിയമങ്ങൾ നടപ്പിലാക്കുന്നതായും ട്വിറ്റർ അറിയിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in