Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തോറ്റതോടെ ഗണേഷിന് സമനില തെറ്റി; ബിജെപി വോട്ട് മാത്രമല്ല എല്‍ഡിഎഫ് വോട്ടും തനിക്ക് കിട്ടി: ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല

തോറ്റതോടെ ഗണേഷിന് സമനില തെറ്റി; ബിജെപി വോട്ട് മാത്രമല്ല എല്‍ഡിഎഫ് വോട്ടും തനിക്ക് കിട്ടി: ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല

കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് - ബിജെപി ഡീല്‍ നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണം തള്ളി നിയുക്ത എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാല. പത്തനാപുരത്ത് പരാജയപ്പെട്ടതോടെ ഗണേഷ് കുമാറിന്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു. കണക്കുകള്‍ പറയുമ്പോള്‍ വസ്തുതാപരമായിരിക്കണം. ബിജെപിയുടെ വോട്ട് മാത്രമല്ല, എല്‍ഡിഎഫിന്റെ വോട്ടും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചാമക്കാല വ്യക്തമാക്കി.

ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് കുമാര്‍ എല്‍ഡിഎഫിന്റെ വോട്ട് കുറഞ്ഞത് കാണുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 8 ശതമാനം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഉണ്ടായത്. അതേസമയം 18,000 വോട്ടിന്റെ വര്‍ധനവ് യുഡിഎഫിന് ഉണ്ടായിട്ടുണ്ട്. ആന ഉടമ സംഘം സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഗണേഷ് കുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ചാമക്കാല പറഞ്ഞു. വോട്ടുകളുടെ കണക്ക് നിരത്തി സംസാരിക്കാന്‍ ഗണേഷ് കുമാറിനെ അദ്ദേഹം സംവാദത്തിന് ക്ഷണിച്ചു.

പത്തനാപുരത്തെ പരാജയത്തിന് കാരണം യുഡിഎഫ് - ബിജെപി ഡീല്‍ ആണെന്ന് കെ.ബി. ഗണേഷ് കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ 7,031 വോട്ട് മാത്രമാണ് ലഭിച്ചത്. 2016-ല്‍ 11,700 ഉം 2021-ല്‍ 12,398 ഉം വോട്ട് ലഭിച്ച സ്ഥാനത്താണിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിച്ച 23,000 വോട്ടും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി ജയിച്ച പല വാര്‍ഡുകളിലും വോട്ട് രണ്ടക്കം കടന്നില്ലെന്നും എന്‍ഡിഎ പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നുമാണ് ഗണേഷിന്റെ ആരോപണം. വര്‍ഷങ്ങളായി ഗണേഷ് കുമാര്‍ കൈവശം വെച്ചിരുന്ന മണ്ഡലം ഇത്തവണ ജ്യോതികുമാര്‍ ചാമക്കാലയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

Related articles

See all
Popular News

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ശോഭ കെടുത്തുന്നത് ദൗര്‍ഭാഗ്യകരം: സിപി ജോൺ

Popular News

ജനങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്താന്‍ 'ആനന്ദം'; തദ്ദേശ വകുപ്പിന് കീഴില്‍ പുതിയ വിഭാഗം വരുന്ന...

Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Save your stories

Sign in