Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ചുമതലയേറ്റു
ന്യൂ ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പരമോന്നത നീതിപീഠത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുമെന്ന് ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നാല്‍പ്പത്തൊമ്പതാമത്തെ ചീഫ് ജസ്റ്റിസായാണ് അദ്ദേഹം ചുമതലയേറ്റത്. 1986 മുതല്‍ 1992 വരെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി പ്രവർത്തിച്ചിരുന്നു. സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കുവേണ്ടിയും ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യനടപടിയില്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനുവേണ്ടിയും കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാനുവേണ്ടിയും ഹാജരായിട്ടുണ്ട്. നവംബര്‍ എട്ടുവരെയാണ് ജസ്റ്റിസ് യു യു ലളിതിന്‍റെ കാലാവധി.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in