Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ സിനിമ! ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ 'ഞാൻ ഗഗൻ' ഒക്ടോബർ 9ന് റീ-റിലീസിന്

യൂട്യൂബിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ സിനിമ! ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ 'ഞാൻ ഗഗൻ' ഒക്ടോബർ 9ന് റീ-റിലീസിന്

യൂട്യൂബിൽ ഒറ്റ അപ്‌ലോഡിൽ 1 ബില്യൺ (100 കോടി) വ്യൂസ് മറികടന്ന് ലോക സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച ആദ്യത്തെ മുഴുനീള ഇന്ത്യൻ ചിത്രമായ 'ജയ ജാനകി നായക'യുടെ മലയാളം പതിപ്പ് 'ഞാൻ ഗഗൻ' വീണ്ടും തിയേറ്ററുകളിലേക്ക്. തെലുങ്കിൽ മാസ് ഡയറക്ടർ ബോയപതി ശ്രീനു സംവിധാനം ചെയ്ത് ബെല്ലംകൊണ്ട സായ് ശ്രീനിവാസും രാകുൽ പ്രീത് സിംഗും തകർത്തഭിനയിച്ച ഈ റൊമാന്റിക് ആക്ഷൻ ഡ്രാമ 8 വർഷങ്ങൾക്ക് ശേഷമാണ് റീ-റിലീസിന് ഒരുങ്ങുന്നത്. അത്യാധുനിക 4K അൾട്രാ ഇംപാക്ട് സാങ്കേതിക തികവോടെ ഒക്ടോബർ 9-നാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നത്.

രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസ്സൻ നിർമ്മിച്ച ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ്, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പം പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, കാതറിൻ തെരേസ, ആദി പിനിഷെട്ടി, തരുൺ അറോറ, ശരത് കുമാർ, വാണി വിശ്വനാഥ്, നന്ദു, ജയപ്രകാശ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ഋഷി പഞ്ചാബി ഛായാഗ്രഹണവും കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ മലയാളം ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഖാദർ ഹസ്സനാണ്. ജാസി ഗിഫ്റ്റ്, ശ്വേത മോഹൻ, പ്രിയ ജെർസൻ, ഫഹദ്, ശിവാനി എന്നിവരാണ് ഗായകർ. പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, വാർത്താപ്രചരണം: പി. ശിവപ്രസാദ്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുള്ള ചിത്രം മലയാളത്തിലും വമ്പൻ തരംഗമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.


Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Save your stories

Sign in