Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഐസിസി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു

ഐസിസി ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു
  ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ (ICC) ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. 2024 ഡിസംബർ ഒന്നിന് ജയ് ഷാ ചുമതലയേറ്റെടുക്കുമെന്ന് ഐസിസി അറിയിച്ചു. ചൊവ്വാഴ്ച വരെയായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയമുണ്ടായിരുന്നത്. മറ്റാരും മുന്നോട്ടുവരാതിരുന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഐസിസി ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ (35). 2019-ലാണ് ജയ് ഷാ ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. 2022-ൽ ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാന്‍ ഗ്രെഗ് ബാർക്ലെയ്ക്ക് നവംബർ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറില്‍ ഐസിസി ചെയർമാനായി ചുമതലയേറ്റ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാർക്ലെ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ കൂടി ചെയർമാനായിരിക്കാന്‍ താല്‍പര്യമില്ലെന്ന് ഗ്രെഗ് ബാർക്ലെ അറിയിച്ചിരുന്നു.

Related articles

See all
Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

​യുഎഇ പ്രസിഡണ്ട് നാളെ ഇന്ത്യയിലേക്ക് : ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് രാജകീയ സ്വീകരണം ഒരുക...

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത ബഹുമതി; 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' സമ്മാനിച്ചു

Latest News

ദുബായ് എയര്‍ ഷോ ദുരന്തം: തേജസ് തകര്‍ന്നുവീണതില്‍ അന്വേഷണം തുടങ്ങി; വീരമൃത്യു വരിച്ച പൈലറ്റ...

Save your stories

Sign in