Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിൽ; കേരളത്തിലും കർണാടകത്തിലും എത്തിക്കാൻ ശ്രീ ഗോകുലം മൂവീസ്

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിൽ; കേരളത്തിലും കർണാടകത്തിലും എത്തിക്കാൻ ശ്രീ ഗോകുലം മൂവീസ്

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജയിലർ 2' ഒക്ടോബർ 15-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം ഗോപാലന്റെ 'ശ്രീ ഗോകുലം മൂവീസ്' ആണ് കേരളത്തിലും കർണാടകത്തിലും വിതരണത്തിനെത്തിക്കുന്നത്.

ആദ്യ ഭാഗത്തിലുണ്ടായിരുന്ന മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർക്ക് പുറമേ പുതിയ ചില പ്രമുഖ താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യാ ബാലൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. മലയാളി താരം ഷംന കാസിമിന്റെ നൃത്തച്ചുവടുകളാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. ശബരിയാണ് ചിത്രത്തിന്റെ പി.ആർ.ഓ.


Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in