Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഐഎസ് ബന്ധം : കശ്മീരില്‍ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഐഎസ് ബന്ധം : കശ്മീരില്‍ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍ : നിരോധിത തീവ്രവാദ സംഘടനയായ ഐഎസുമായി (ISIS) ബന്ധമുള്ള മൂന്ന് യുവാക്കളെ കശ്മീരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ അനന്തനാഗിലെ അച്ചാബലില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എന്‍ഐഎ അറിയിച്ചു. ഉമർ നിസാർ, തൻവീർ അഹ്മദ് ഭട്ട്, റമീസ് അഹ്മദ് ലോൺ എന്നിവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി വലയിലാക്കിയത്. സംശയത്തെ തുടര്‍ന്ന് ഏഴിടങ്ങളില്‍ എന്‍ഐഎ ഞായറാഴ്ച തെരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെ ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എന്‍ഐഎ അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് ലഘുലേഖകള്‍, ഐഎസ് ലോഗോ മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ നിന്ന് പിടിയിലായവര്‍ ഐഎസിന്‍റെ സജീവ പ്രവര്‍ത്തകരാണെന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വക്താക്കള്‍ അറിയിച്ചു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐഎസ് മാഗസിന് വേണ്ടിയും ഇവര്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ട്.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in