Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡിസ്ചാർജിലെ കാലതാമസം ; ക്യാഷ്‌ലെസ് ചികിത്സയില്‍ ഒരു മണിക്കൂറിനകം ഇൻഷുറൻസ് കമ്പനികൾ തീരുമാനം അറിയിക്കണം

ഡിസ്ചാർജിലെ കാലതാമസം ; ക്യാഷ്‌ലെസ് ചികിത്സയില്‍ ഒരു മണിക്കൂറിനകം ഇൻഷുറൻസ് കമ്പനികൾ തീരുമാനം അറിയിക്കണം
കൊവിഡ് ചികിത്സയ്ക്കുശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്  ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഇടപെടൽ. അപേക്ഷ ലഭിച്ച് ഒരുമണിക്കൂറിനകം ക്യാഷ്‌ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നല്‍കി. കിടത്തി ചികിത്സയിലുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്റർ കമ്പനികള്‍ക്ക് നിർദേശം നല്‍കി. പോളിസി ഉടമകൾക്ക് വ്യവസ്ഥ പ്രകാരം കൊവിഡുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഉള്ള കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കണമെന്നും ആശുപത്രികളോട് നേരത്തെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (ഐആർഡിഎഐ) ആവശ്യപ്പെട്ടിരുന്നു. ക്യാഷ്‌ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കുന്നതുവരെ ഡിസ്ചാർജ് നീട്ടിക്കൊണ്ടുപോകരുതെന്നും ഡിസ്ചാർജ് നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കി ബെഡ്ഡുകൾ ലഭ്യമാക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐആർഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിർദേശം നല്‍കിയത്.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in