Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAHUL GANDHI| 'ഇന്ത്യന്‍ വനിതകളെ നിര്‍ഭയമായി സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ചു'; ഇത് അഭിമാന നിമിഷമെന്നും രാഹുല്‍ ഗാന്ധി

RAHUL GANDHI| 'ഇന്ത്യന്‍ വനിതകളെ നിര്‍ഭയമായി സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ചു'; ഇത് അഭിമാന നിമിഷമെന്നും രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍ ഉയര്‍ത്തിയത് വെറും ട്രോഫിയല്ല, രാജ്യത്തിന്റെ ആത്മാവിനെയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീലക്കുപ്പായമണിഞ്ഞെത്തിയ വനിതകള്‍ ചരിത്രം സൃഷ്ടിച്ചു. കോടിക്കണക്കിന് ഹൃദയങ്ങളെ സ്പര്‍ശിച്ചു. എണ്ണമറ്റ പെണ്‍കുട്ടികളെ നിര്‍ഭയമായി സ്വപ്നം കാണാന്‍ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അഭിമാന നിമിഷമാണെന്നും ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ വനിതകള്‍ ലോകത്തിന്റെ നെറുകയില്‍. ഏകദിന വനിത ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കന്നി കിരീടം ചൂടി ചരിത്രമെഴുതി. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വനിതകളുടെ പുതുയുഗ പിറവി. സ്വപ്നം സാക്ഷാത്കരിച്ച ഇന്ത്യന്‍ പെണ്‍ പുലികള്‍ ലോകകപ്പ് കിരീടത്തില്‍ കന്നി മുത്തമിട്ടു. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 45.3 ഓവറില്‍ 246 റണ്‍സിന് തകര്‍ത്ത് വിട്ടാണ് ഇന്ത്യന്‍ വനികകള്‍ സിങ്കമായത.് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എടുത്തു . 87 റണ്‍സെടുത്ത ഷഫാലി വര്‍മയും 58 റണ്‍സ് നേടിയ ദീപ്തി ശര്‍മയും 45 റണ്‍സ് കൂട്ടിചേര്‍ത്ത സ്മൃതി മന്ദാനയും ഇന്ത്യന്‍ ഇന്നിങ്ങ്സിന് കരുത്തായി.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in