Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി സരീന്‍; വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വർണ്ണം

ഇടിക്കൂട്ടില്‍ ചരിത്രമെഴുതി സരീന്‍; വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വർണ്ണം
തുർക്കിയിലെ ഇസ്താംബുളിൽ നടന്ന വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. തായ്‌ലൻഡിന്‍റെ ജിറ്റ്‌പോംഗ് ജിറ്റാമാസിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ നിഖാത് സരീനാണ് സ്വർണ്ണം നേടിയത്. 52 കിലോ വിഭാഗത്തിലാണ് നിഖാത് സരീന്റെ നേട്ടം. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് സരീന്‍. ഫൈനൽ പോരാട്ടത്തിൽ 5–0 നാണ് (30-27, 29-28, 29-28, 30-27, 29-28) ടോക്കിയോ ഒളിമ്പിക്സിലെ ക്വാർട്ടർ ഫൈനലിലെത്തിയ ജിറ്റ്പോംഗിനെ സരീൻ കീഴടക്കിയത്. നിഖാത്ത് സരിന്‍ സ്വന്തമാക്കിയത്. നേരത്തെ ബുധനാഴ്ച നടന്ന സെമിയില്‍ ബ്രസീലിന്‍റെ കരോളിന്‍ ഡി അല്‍മേഡയെ കീഴടക്കിയാണ് സരീന്‍ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5-0). മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരീന്‍.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in