Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് നിരീക്ഷണം

ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് നിരീക്ഷണം
ഇന്ത്യയിൽ ഏറ്റവും വലിയ കാലാവസ്ഥാ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം. ഈ മൺസൂണിൽ രാജ്യം മുഴുവൻ പെയ്തിറങ്ങിയത് കഴിഞ്ഞ 25 വർഷത്തിനിടയിലെ കൂടിയ മഴ. 1994 ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച മൺസൂൺ കാലമാണ് അവസാനിക്കുന്നത്. ഇന്നലെയോടെയാണ് മൺസൂൺ അവസാനിച്ചതായി കാലവസ്ഥ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാൾ കൂടുതൽ മഴയാണ് ഈ മൺസൂൺ കാലത്ത് ലഭിച്ചത് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഔദ്യോഗികമായി മൺസൂൺ അവസാനിച്ചെങ്കിലും രാജ്യത്തിന്‍റെ പലഭാഗത്തും മഴയും, മഴക്കെടുതികളും തുടരുകയാണ്. മൺസൂണിന്‍റെ ഏറ്റവും വൈകിയുള്ള വിടവാങ്ങലും ഇത്തവണയാണെന്ന് കാലവസ്ഥ വകുപ്പ് പറയുന്നു. ജൂൺ എട്ടിനാണ് കേരള തീരത്ത് കാലവർഷം എത്തിയത്. ജൂൺമാസത്തിൽ സാധാരണയെക്കാൾ 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാൽ ജൂലൈ മാസം അവസാനിച്ചപ്പോൾ ഇത് 33 ശതമാനം അധിക മഴയായി മാറി. ഓഗസ്റ്റ് മാസത്തിൽ മാത്രം സാധാരണ മഴയെക്കാൾ 15 ശതമാനം കൂടുതൽ ലഭിച്ചു. ഇന്ത്യയിലെ 36 മെട്രോളജിക്കൽ സബ് ഡിവിഷനുകളിൽ മധ്യപ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ അതി തീവ്രമഴയാണ് ഇത്തവണ ഉണ്ടായത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. https://youtu.be/F8_ZEns2rvs

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in