Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉച്ചകോടി: പുടിന്‍ ഇന്ത്യയിലേക്ക്; അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയാകും

ഇന്ത്യ-റഷ്യ 23-ാമത് വാര്‍ഷിക ഉച്ചകോടി: പുടിന്‍ ഇന്ത്യയിലേക്ക്; അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ചയാകും
  റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ 4, 5 തീയതികളിലായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും റഷ്യന്‍ ഭരണകൂടമായ ക്രെംലിനും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 23-ാമത് വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്റെ സന്ദര്‍ശനം. ന്യൂഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടാതെ, രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. 2021-ലാണ് പുടിന്‍ അവസാനമായി ന്യൂഡല്‍ഹി സന്ദര്‍ശിച്ചത്. വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായി 2024 ജൂലൈയില്‍ പ്രധാനമന്ത്രി മോദി മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലിയ മാറ്റങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in