Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പാക് ഹൈക്കമ്മീഷനില്‍ നിന്ന് ഒരാളെ കൂടി പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

പാക് ഹൈക്കമ്മീഷനില്‍ നിന്ന് ഒരാളെ കൂടി പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം
ഡല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യയുടെ നടപടി. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കി. നയതന്ത്ര അവകാശം ദുരുപയോഗം ചെയ്യരുതെന്ന് ഇയാള്‍ക്ക് താക്കീതും നല്‍കി. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പാക് ഹൈക്കമ്മീഷനില്‍ നിന്ന് ഉദ്യോഗസ്ഥനെ പുറത്താക്കുന്നത്. ഇതിനു മുമ്പ് പദവിക്കുനിരക്കാത്ത പ്രവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് ഡാനിഷ് എന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കനത്ത ഇന്ത്യ പാക് സംഘര്‍ഷാവസ്ഥയിലാണ് ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിച്ചുരുക്കാനുള്ള നീക്കം ഇന്ത്യ-പാക് സര്‍ക്കാരുകള്‍ എടുത്തത്. എന്നാല്‍ ഇന്ത്യയാണ് ആദ്യം നടപടി സ്വീകരിച്ചത്. അതേത്തുടര്‍ന്ന് പാകിസ്ഥാനും ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഒടുവിലിതാ, ഔദ്യോഗിക പദവിയിലിരുന്ന് ചേരാത്ത പ്രവര്‍ത്തിയിലേര്‍പ്പെട്ടതിന് ഇന്ത്യ പാക് കമ്മീഷനില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കിയിരിക്കുകയാണ്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in