Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MALLIKARJUN KHARGE| ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം: 'മതവിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തില്‍ ബാധിച്ചതിന്‍റെ തെളിവ്'-മല്ലികാര്‍ജുന്‍ ഖര്‍ഗെ

MALLIKARJUN KHARGE| ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം: 'മതവിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തില്‍ ബാധിച്ചതിന്‍റെ തെളിവ്'-മല്ലികാര്‍ജുന്‍ ഖര്‍ഗെ
ചീഫ് ജസ്റ്റിസിനെ സുപ്രീം കോടതിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചത് മതവിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തില്‍ ബാധിച്ചതിന്‍റെ തെളിവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അന്തസ്സിനു നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഭീഷണിയല്ല, നീതി നിലനില്‍ക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്കു നേരെ കോടതിയില്‍ അതിക്രമ ശ്രമം നടന്നിരുന്നു. അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമിച്ചു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഷൂ എറിയുന്നതിനു മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിരുന്നു.

Related articles

See all
Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in