Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കാലാവസ്ഥ വ്യതിയാനം : മനുഷ്യരാശിക്ക് കടുത്ത ഭീഷണി : പഠന റിപ്പോർട്ട് യുഎ‌ൻ പുറത്തുവിട്ടു

കാലാവസ്ഥ വ്യതിയാനം : മനുഷ്യരാശിക്ക് കടുത്ത ഭീഷണി : പഠന റിപ്പോർട്ട് യുഎ‌ൻ പുറത്തുവിട്ടു
Global-Warming-Climate-change-chaos ന്യൂയോർക്ക്: ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എ‌ൻ കാലാവസ്ഥാ റിപ്പോർട്ട്. മനുഷ്യരാശി ഗുരുതര ഭീഷണിയിലാണെന്നും റിപ്പോർട്ട് പറയുന്നു. മിക്ക രാജ്യങ്ങളിലും കൊടും വരൾച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വർധിക്കുന്നു. വരും വർഷങ്ങളിൽ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങൾ ഉണ്ടാകും. സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും. നൂറ്റി ഏഴുപത് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോൾ ഭൂമിയിലെന്നും റിപ്പോർട്ട് പറയുന്നു. ഭൂമിയെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു, കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന യുഎൻ സമിതിയായ ഐ പി സി സിയുടേതാണ് റിപ്പോർട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് ഐപിസിസിയുടേത്  

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in