Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുടർച്ചയായി റീൽസ് കാണാറുണ്ടോ? ഇനി ഇൻസ്റ്റാഗ്രാം നിങ്ങളെ തടയും; പുതിയ 'സ്‌ക്രോൾ ബ്രേക്ക്' ഫീച്ചർ എത്തി

തുടർച്ചയായി റീൽസ് കാണാറുണ്ടോ? ഇനി ഇൻസ്റ്റാഗ്രാം നിങ്ങളെ തടയും; പുതിയ 'സ്‌ക്രോൾ ബ്രേക്ക്' ഫീച്ചർ എത്തി


ഒരു ദിവസം നിങ്ങൾ എത്ര നേരം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങള്‍ ബ്രൗസ് ചെയ്യാറുണ്ട്? കൃത്യമായി അത് മോണിറ്റര്‍ ചെയ്യാറില്ലെങ്കിലും സ്വന്തം ഫോണിലെ 'സ്‌ക്രീന്‍ ടൈം' എടുത്തു പരിശോധിച്ചാല്‍ പലരും ഞെട്ടും. ആധുനിക മനുഷ്യൻ ഇന്റര്‍നെറ്റിനോടും, പ്രത്യേകിച്ച് സമൂഹമാദ്ധ്യമങ്ങളോടും കടുത്ത അഡിക്ഷനുള്ളവനായി മാറിയിരിക്കുന്നു. ഇന്ന് ഒരു ശരാശരി മനുഷ്യന്റെ ഒരു ദിവസത്തെ സമയത്തില്‍ നല്ലൊരു പങ്കും കവർന്നു കൊണ്ടുപോകുന്നത് ഇൻസ്റ്റാഗ്രാം റീല്‍സുകളിലൂടെയുള്ള അവസാനമില്ലാത്ത സ്‌ക്രോളിംഗാണ്. ഈ അമിതോപയോഗത്തിന് തടയിടാൻ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

എന്താണ് 'ടൈം ഫോർ എ സ്‌ക്രോൾ ബ്രേക്ക്'?

ഇന്‍സ്റ്റാഗ്രാമില്‍ ഏറെനേരം തുടർച്ചയായി സമയം ചെലവഴിച്ചുകഴിയുമ്പോള്‍ ഇനി മുതൽ പെട്ടെന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്യാന്‍ കഴിയാതെ വരും. ഒപ്പം ഡിസ്‌പ്ലേയിൽ 'Time for a scroll break' (ടൈം ഫോര്‍ എ സ്‌ക്രോള്‍ ബ്രേക്ക്) എന്നൊരു സുപ്രധാന മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. നിങ്ങള്‍ ഒരുപാടുനേരമായി ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും, ചെറിയൊരു ഇടവേളയെങ്കിലും എടുക്കണമെന്നുമാണ് ഒരു പോസ് (Pause) ചിഹ്നത്തിനൊപ്പം വരുന്ന ഈ ഫീച്ചര്‍ ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ അമിതോപയോഗം നിയന്ത്രിക്കാന്‍ ഇൻസ്റ്റാഗ്രാം തന്നെ നേരിട്ട് മുന്‍കൈയെടുത്തതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.സ്മാര്‍്ട്ട്‌ഫോണ്‍ ഉപയോഗം അമിതമാകുമ്പോള്‍ അത് ഗുരുതരമായ മാനസിക-ശാരീരിക ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. തുടർച്ചയായ ഫോൺ ഉപയോഗം കണ്ണിനും തലച്ചോറിനും വലിയ ആഘാതം തന്നെ സൃഷ്ടിക്കും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അല്പനേരത്തേക്ക് വിശ്രമം കൊടുക്കാനും, ഒരേ ഇരിപ്പ് ഇരിക്കാതെ നടുവും കഴുത്തുമൊക്കെ ഒന്ന് ചലിപ്പിച്ച് നേരേയിരിക്കാനുമൊക്കെയാണ് ഈ ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

അമിതമായ സ്മാര്‍്ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് ഉപയോഗത്തില്‍ നിന്ന് ആളുകള്‍ കൃത്യമായ ഇടവേളകള്‍ എടുക്കേണ്ടത് അത്യന്താപേക്ഷികമാണെന്ന വലിയൊരു ഡിജിറ്റൽ വെൽനസ് (Digital Wellness) സന്ദേശം കൂടിയാണ് ഈ പുതിയ 'സ്‌ക്രോള്‍ ബ്രേക്ക്' ഫീച്ചര്‍ നൽകുന്നത്.


Related articles

See all
Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന് പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ച് മെറ്റ; ഇന്ന് മുതൽ നിലവ...

Popular News

എഐ ഏജന്റുകളുടെ അതിരുകടന്ന പ്രവർത്തനം: പുതിയ മോഡലുകളുടെ പരിശീലനം നിർത്തിവെച്ച് ഓപ്പൺ എഐ

Save your stories

Sign in