Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഹൈജാക്ക് ഭീഷണി; എയർ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ഹൈജാക്ക് ഭീഷണി; എയർ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി


ന്യൂഡൽഹി: ഹൈജാക്ക് ഭീഷണിയെ തുടർന്നുണ്ടായ സുരക്ഷാ മുന്നറിയിപ്പിന് പിന്നാലെ ഫ്രാങ്ക്ഫട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യയുടെ AI-2030 വിമാനമാണ് ജയ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. തുടർന്ന് വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി.

അടിയന്തര ലാന്‍ഡിംഗ് സംബന്ധിച്ച് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചതായി മാൽവിയ നഗർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശിവ് ദയാൽ മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന് വിമാനത്തിൽ പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ലഭ്യമായ വിവരം അനുസരിച്ച് വിമാനം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിൽ (FIR) സഞ്ചരിക്കുമ്പോൾ പൈലറ്റ്, ഹൈജാക്ക് അല്ലെങ്കിൽ നിയമവിരുദ്ധ ഇടപെടൽ സൂചിപ്പിക്കുന്ന ‘സ്ക്വോക്ക് കോഡ് 7500’ മുന്നറിയിപ്പ് നല്‍കിയതാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്.

വിമാനം സുരക്ഷിതമായി ഇറങ്ങിയതിനു പിന്നാലെ പൈലറ്റുമാരെയും യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുറത്തിറക്കി. യാത്രക്കാരെയും അവരുടെ ബാഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി.

https://x.com/ANI/status/2110253335966306763/video/1

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in