Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും
ഝാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. സർക്കാർ രൂപീകരണ അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഝാർഖണ്ഡ് ഗവർണറെ കണ്ടു. എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറി. ജെഎംഎം വർക്കിംഗ് പ്രസിഡന്‍റ് ഹേമന്ത് സോറൻ രാജ്ഭവനില്‍ എത്തി ഗവർണർ ദ്രൗപതി മർമുവിനെ സന്ദർശിച്ച് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നേരത്തെ, ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നിയമസഭാ പാർട്ടി നേതാവായി ഹേമന്ത് സോറൻ ഔദ്യോഗികമായി തെരഞ്ഞെടുത്തിരുന്നു. ഗവർണറുടെ വസതിയിലെത്തിയ സോറനൊപ്പം പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ, നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ട മഹാസഖ്യത്തിലെ കോൺഗ്രസ്, ആർജെഡി നേതാക്കളും ഉണ്ടായിരുന്നു. ഡിസംബർ 29 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാനത്തെ 81 അംഗ നിയമസഭയിൽ പ്രതിപക്ഷം 47 സീറ്റുകൾ (ജെഎംഎം 30, കോൺഗ്രസ് 16, ആർജെഡി 1) മഹാസഖ്യം നേടിയിരുന്നു.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in