Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

HELICOPTER CRASH| ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റ് അടക്കം 7 യാത്രക്കാര്‍; 5 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

HELICOPTER CRASH| ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റ് അടക്കം 7 യാത്രക്കാര്‍; 5 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഗുപ്തകാശിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലേക്ക് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഗൗരികുണ്ഡിലെ കാടുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. പൈലറ്റ് ഉള്‍പ്പടെ ഏഴ് പേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍ മരണം സംഭവിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കേദാര്‍നാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്റ്റര്‍ വഴിതെറ്റിയതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പൈലറ്റ് രാജ്വീര്‍, വിക്രം റാവത്ത്, വിനോദ്, ത്രിഷ്ടി സിംഗ്, രാജ്കുമാര്‍, ശ്രദ്ധ, പത്ത് വയസികാരി റാഷി തുടങ്ങിയവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. 'രുദ്രപ്രയാഗിലുണ്ടായ ഹെലികോപ്റ്റര്‍ അപകടം വളരെ ദുഃഖകരമാണ്. എസ്ഡിആര്‍എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്'-അദ്ദേഹം എക്‌സില്‍ കുറിച്ചു. ദുരന്തസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശന്‍ പറഞ്ഞു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in