Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാരിന് തിരിച്ചടി; വീണ.എസ്.നായർക്കെതിരായ കേസിന് സ്റ്റേ

സർക്കാരിന് തിരിച്ചടി; വീണ.എസ്.നായർക്കെതിരായ കേസിന് സ്റ്റേ
മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ.എസ്.നായർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ആണ് കോടതി സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനെതിരെ സമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിന്‍റെ പേരിലാണ് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് പോലീസ് കേസെടുത്തത്. എന്നാൽ തനിക്കെതിരായ കേസ് ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് കൊണ്ട് വീണ നൽകിയ ഹർജിയിലാണ് കോടതി നടപടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ പണം ചിലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദൃശ്യമാധ്യമങ്ങളിലെ സ്ലോട്ടുകൾ വാങ്ങിച്ച് തന്‍റെ പ്രശസ്തി വർദ്ധിപ്പിക്കാൻ പ്രചരണം നടത്തുന്നു എന്ന് സാമൂഹ്യ മാധ്യമത്തിൽ പറഞ്ഞതിനായിരുന്നു കൊച്ചി പോലീസ് കേസെടുത്തത്. വീണ നായർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ കോൺഗ്രസ് നേതൃത്വവും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ പോലീസ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in