Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഗവർണർ സി.വി. ആനന്ദബോസിനെതിരായ പീഡനപരാതി; രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ഗവർണർ സി.വി. ആനന്ദബോസിനെതിരായ പീഡനപരാതി; രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
  കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സി.വി. ആനന്ദബോസിനെതിരായ ലൈം​ഗിക പരാതിയില്‍ രാജ്ഭവനിലെ 4 ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഗവർണർക്കെതിരായ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. ഇന്നുതന്നെ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്താനാണ്നിർദേശം നല്‍കിയിരിക്കുന്നത്. തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ഗവർണർ സി.വി. ആനന്ദ ബോസ് നേരത്തെ രം​ഗത്തെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ഗവർണർക്കെതിരെ ആരോപണം ഉന്നയിച്ചത്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു സ്ത്രീയോട് സി.വി. ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സ്ത്രീയെ രണ്ടു തവണ ഓഫീസില്‍ വെച്ച് പീഡിപ്പിച്ചു എന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും സി.വി. ആനന്ദബോസ് പ്രതികരിച്ചു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in