Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; ആത്മഹത്യാ പ്രേരണാ കേസിൽ കാലതാമസം തടസ്സമല്ലെന്ന് നിയമോപദേശം

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; ആത്മഹത്യാ പ്രേരണാ കേസിൽ കാലതാമസം തടസ്സമല്ലെന്ന് നിയമോപദേശം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനോട് കേസെടുക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകി. ആത്മഹത്യാ പ്രേരണയടക്കമുള്ള ഗുരുതര കുറ്റങ്ങൾക്ക് കേസെടുക്കുന്നതിന് കാലതാമസം തടസ്സമല്ലെന്ന നിയമോപദേശം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി കൈമാറിയതിന് പിന്നാലെയാണ് ഈ നടപടി.

പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണ, ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന അഴിമതി ആരോപണങ്ങൾ എന്നിവയിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിന് കാലതാമസം ഒരു തടസ്സമല്ലെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനായി ഇഷ്ടക്കാർക്ക് കരാർ നൽകി എന്ന ആരോപണമാണ് 2006-ൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരെ നിലനിൽക്കുന്നത്. മുൻപ് അന്വേഷണം അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ പോലും മതിയായ തെളിവുകളുണ്ടെങ്കിൽ പുതിയ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ആത്മഹത്യാക്കുറിപ്പിൽ പേരുള്ളതിനാൽ ഗ്യാനേഷിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്റിയുമായി ചർച്ച ചെയ്തശേഷമാണ് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. മലേഷ്യൻ കമ്പനി എൻജിനിയറായ ലീ സീ ബിന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2006-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമായതിനാൽ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിയുടെ സംരക്ഷണം തടസ്സമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡോ. തോമസ് ഐസകും സ്വാഗതം ചെയ്തു. എന്നാൽ വിഷയം പുനരന്വേഷിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ. മുനീർ പ്രതികരിച്ചു. തന്റെ വിഷയത്തിൽ വിജിലൻസ് കോടതി നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടതാണെന്നും രാഷ്ട്രീയമായി തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ എന്തുകൊണ്ട് എൻജിനിയറുടെ ആത്മഹത്യാവിഷയത്തിൽ ഗൗരവം കാണിച്ചില്ലെന്നും മുനീർ ചോദിച്ചു. 

2006-ൽ മലേഷ്യയിൽ വെച്ചാണ് കെ.എസ്.ടി.പി. പദ്ധതിയുടെ കരാറുകാരനായ ലീ സീ ബിൻ ആത്മഹത്യ ചെയ്തത്. മുൻപ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും വിദേശത്തുനടന്ന സംഭവമായതിനാലും മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയും കേസ് അവസാനിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ജനുവരിയിലെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു.   

വിവാദത്തിന്റെ നാൾവഴി 

  • 2000 (നായനാർ സർക്കാർ): എം.സി. റോഡ് വികസനം - കെ.എസ്.ടി.പി. പദ്ധതി തുടക്കം, കരാറുകാരെ തിരഞ്ഞെടുക്കുന്നു.  
  • 2002 (ആന്റണി സർക്കാർ): കരാർ ഒപ്പുവെക്കുന്നു.   2004-2005 (ഉമ്മൻചാണ്ടി സർക്കാർ): പദ്ധതി കാലാവധിയും എസ്റ്റിമേറ്റും നീട്ടുന്നു.
  • 2006 മാർച്ച് (ഉമ്മൻചാണ്ടി സർക്കാർ): പണി വൈകുന്നതിൽ നഷ്ടപരിഹാരം ഈടാക്കാൻ ശുപാർശ.
  • 2006 (വി.എസ്. സർക്കാർ): നഷ്ടപരിഹാര നിർദേശം മന്ത്രിസഭാ ഉപസമിതി അംഗീകരിക്കുന്നു. 
  • 2006 നവംബർ 13: ലീ സീ ബീൻ ക്വാലാലംപൂരിൽ ആത്മഹത്യ ചെയ്യുന്നു. 
  • 2006 നവംബർ 22: ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നു.
  • 2007: ഗ്യാനേഷ് കുമാർ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകുന്നു. 

Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in