Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: അഭിജിത് ദീപ്‌കെ

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനായി മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെ. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രതിഷേധക്കാരെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ വേട്ടയാടല്‍ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടന്‍ പ്രകാശ് രാജ്, നേഹ ബോറ എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ തിഹാര്‍ ജയിലിലേക്ക് അയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍


രാജ്യത്ത് സ്വന്തം പൗരന്മാര്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അഭിജിത് ദിപ്‌കെ ആരോപിച്ചു. ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഡല്‍ഹിയില്‍ യുവജനങ്ങളെയും വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെയും തെരുവില്‍ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, പിണറായി വിജയന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അറസ്റ്റിനെയും കസ്റ്റഡി നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രതിഷേധങ്ങളെ നേരിടാന്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് വരെ സുരക്ഷാ സേനയെ ഡല്‍ഹിയിലേക്ക് വരുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

SIR നടപടികളും 2024 ലെ തിരഞ്ഞെടുപ്പും

വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത ദിപ്‌കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി. പുനഃപരിശോധനയ്ക്കിടെ കമ്മീഷന്‍ 13 കോടി വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജീവിച്ചിരിക്കുന്നവരെ പോലും പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ഇന്‍ഡ്യ മുന്നണിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2 ശതമാനം മാത്രമാണെന്നും, ബി.ജെ.പിയെ സഹായിക്കാനാണോ കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വണ്‍ നേഷന്‍, വണ്‍ പാര്‍ട്ടി' അജണ്ട

സര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തെ വിമര്‍ശിച്ച സി.ജെ.പി നേതാവ്, സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ട 'ഒരു രാജ്യം, ഒരു പാര്‍ട്ടി' എന്നതാണെന്ന് പരിഹസിച്ചു. ധൈര്യമുണ്ടെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അദ്ദേഹം മോദിയെ വെല്ലുവിളിച്ചു. ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുമെന്നും, ജയിലിലടച്ച നേതാക്കള്‍ക്ക് പിന്തുണയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in