Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗള്‍ഫിലെ കേബിള്‍, ഡാറ്റാ സെന്ററുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി​ ; സൗദി സഖ്യസേന - ഹൂതി പോരാട്ടം വീണ്ടും രൂക്ഷം

ഗള്‍ഫിലെ കേബിള്‍, ഡാറ്റാ സെന്ററുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി​ ; സൗദി സഖ്യസേന - ഹൂതി പോരാട്ടം വീണ്ടും രൂക്ഷം
ദുബായ് ​: യുഎസുമായി വീണ്ടും യുദ്ധം ആരംഭിച്ചാല്‍, ഗള്‍ഫ് മേഖലയിലെ കേബിളുകള്‍, ഡാറ്റാ സെന്ററുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ്, ഇറാന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, യുഎസ്-ഇറാന്‍ യുദ്ധം മൂലം 950 ഹൂത്തികള്‍ കൊല്ലപ്പെട്ടതായി യെമന്‍ വ്യക്തമാക്കി.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍, വിദേശ ശക്തികള്‍, ഇടപെടരുതെന്ന് ഇറാന്‍ സേന മുന്നറിയിപ്പ് നല്‍കി. യുദ്ധവും ഹോര്‍മുസ് കടലിടുക്ക് സംഘര്‍ഷവും മൂലം മിഡില്‍ ഈസ്റ്റ് വളര്‍ച്ചാ നിരക്കില്‍, രാജ്യാന്തര നാണയ നിധിയായ, ഐഎംഎഫ് ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ, യെമനിലെ ഹൂതി വിമതരും സൗദി സഖ്യസേനകളും തമ്മിലുള്ള പോരാട്ടം ചൊവാഴ്ചയും രൂക്ഷമായി. പ്രദേശത്തെ താമസക്കാരോട് സുരക്ഷയ്ക്കായി ഒഴിഞ്ഞുപോകാന്‍ സൗദി സഖ്യസേന ആഹ്വാനം ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രണം കടുപ്പിച്ചത്. ഇതിനിടെ, സൗദി അറേബ്യ നടത്തുന്ന ആക്രമണങ്ങളില്‍, യുഎസ് കൂടി പങ്കുചേര്‍ന്നാല്‍, വേദനാജനകമായ പ്രതികരണം ഉണ്ടാകുമെന്ന് ഹൂതികളും ഭീഷണി മുഴക്കി.


Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ ​: ആര്‍ക്കെല്ലാം ലഭിക്കും​ ? അറിഞ്ഞിരിക്കേണ്ടത്...

Popular News

ഇസ്രായലിനെ പുലര്‍ച്ചെ ആക്രമിച്ച് ഇറാന്‍​ : യുദ്ധം തുടങ്ങി 100 - മത് ദിനം ​; എയര്‍സപേയ്‌സ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in