Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Dr. HARIS CHIRAKKAL| സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് തിരിച്ചടി; ശസ്ത്രക്രിയ ഉപകരണം കാണാതായത് ഡോ.ഹാരിസ് ചുമതല ഏല്‍ക്കുന്നതിന് മുന്‍പ്

Dr. HARIS CHIRAKKAL| സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് തിരിച്ചടി; ശസ്ത്രക്രിയ ഉപകരണം കാണാതായത് ഡോ.ഹാരിസ് ചുമതല ഏല്‍ക്കുന്നതിന് മുന്‍പ്
ഡോക്ടര്‍ ഹാരിസിനെ കരുക്കുവാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം പൊളിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതാകുന്നത് രണ്ട് വര്‍ഷം മുന്‍പാണ്. ഈ കാലയളവില്‍ ഡോ. ഹാരിസ് ചുമതലയില്‍ പ്രവേശിച്ചിരുന്നില്ല. ഹാരിസ് യൂറോളജി വിഭാഗം മേധാവിയായി ചുമതലയേറ്റത് ഒരു വര്‍ഷം മുന്‍പ് മാത്രമാണ്. ഇതോടെ സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ ശുപാര്‍ശകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ. ഹാരിസ് നേരത്തെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ആശുപത്രി വികസന സമിതിക്കും സെക്രട്ടറിക്കും കത്തുകള്‍ നല്‍കിയിരുന്നു. ഈ കത്തുകളില്‍ മൂത്രാശയ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികള്‍ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഉപകരണങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ കത്തുകള്‍ കഴിഞ്ഞ മാര്‍ച്ചിലും ജൂണിലുമാണ് നല്‍കിയത്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കേണ്ടി വന്നതെന്ന് ഡോ. ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in