Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണത്തിന് കനത്ത പ്രഹരം; കേരളത്തിൽ വില മൂക്കുകുത്തി,പവൻ വില 1.05 ലക്ഷത്തിലേക്ക്!

സ്വർണത്തിന് കനത്ത പ്രഹരം; കേരളത്തിൽ വില മൂക്കുകുത്തി,പവൻ വില 1.05 ലക്ഷത്തിലേക്ക്!


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 13,230 രൂപയായി.പവൻ വിലയിൽ 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 1,05,840 രൂപയായി ചുരുങ്ങി. ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വരും ദിവസങ്ങളിലും സ്വർണവില ഇനിയും കുറയുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.


ഈ മാസം ഒന്നിന് ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയായിരുന്നു വിപണി വില. എന്നാൽ കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 8,720 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം രണ്ട് തവണയായി പവന്‍ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില ഇടിഞ്ഞത്. എന്നാൽ നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ പെട്ടെന്ന് വലിയ കയറ്റിറക്കങ്ങൾക്ക് സാദ്ധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.


അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായ സാഹചര്യത്തിൽ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശനിരക്ക് അടുത്ത ദിവസം തന്നെ ഉയര്‍ത്തുമെന്ന പ്രവചനങ്ങളാണ് സ്വർണ വിലയിൽ കനത്ത ഇടിവുണ്ടാക്കിയത്. പലിശ ഉയരുമെന്ന പ്രതീക്ഷയില്‍ ഡോളറും യു.എസ് ബോണ്ടുകളും കൂടുതൽ കരുത്താര്‍ജിച്ചു. ഇതോടെ, പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് പകരം ഉയര്‍ന്ന വരുമാനം നല്‍കുന്ന ബോണ്ടുകളിലേക്ക് ആഗോള നിക്ഷേപകര്‍ കൂട്ടത്തോടെ ചേക്കേറിയതാണ് സ്വർണത്തിന് വലിയ തിരിച്ചടിയായത്.രാജ്യാന്തര വിപണിയില്‍ സ്ര്‍ണ വില ഔണ്‍സിന് 75 ഡോളര്‍ ഇടിഞ്ഞ് 4,117 ഡോളറിലെത്തി.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in