Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പും ബോണ്ട് യീൽഡ് വർധനവും: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പും ബോണ്ട് യീൽഡ് വർധനവും: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

രാജ്യാന്തര വിപണിയിലെ തകർച്ചയെ തുടർന്ന് കേരളത്തിലും സ്വർണവില താഴേക്ക്. യുഎസ് സാമ്പത്തിക കണക്കുകൾ സ്വർണത്തിന് അനുകൂലമാകേണ്ടതായിരുന്നുവെങ്കിലും, ലാഭമെടുപ്പും ബോണ്ട് യീൽഡിലെ പെട്ടെന്നുള്ള തിരിച്ചുവരവും തിരിച്ചടിയാവുകയായിരുന്നു.

കേരളത്തിൽ ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,675 രൂപയിലും, പവന് 800 രൂപ താഴ്ന്ന് 1,09,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,235 രൂപയായി. അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയായി തുടരുന്നു. യുഎസിൽ തൊഴിൽ വിപണി ദുർബലമായതും ഡോളർ സൂചിക 0.17% ഇടിഞ്ഞ് 101.92-ൽ എത്തിയതും സ്വർണവില ഉയർത്തേണ്ട ഘടകങ്ങളായിരുന്നു.

യുഎസിൽ തൊഴിലില്ലായ്മ നിരക്ക് കൂടിയതോടെ ഫെഡറൽ റിസർവ് ഉടൻ പലിശനിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങുകയും ഡോളർ വീഴുകയും ചെയ്തു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്നതും, ഡിസംബറോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കാമെന്ന വിലയിരുത്തലുകളും സ്വർണത്തിന്റെ കുതിപ്പിന് തടസ്സമായി. യുഎസ് ബോണ്ട് യീൽഡ് അതിവേഗം ഉയർന്നതും നിക്ഷേപകരുടെ ലാഭമെടുപ്പും ചേർന്ന് രാജ്യാന്തരവില താഴേക്ക് തള്ളിവിട്ടു.

രാജ്യാന്തര വിപണിയിൽ ഔൺസിന് 4,224 ഡോളർ വരെ ഉയർന്നുവെങ്കിലും ആ നേട്ടം നിലനിർത്താൻ സ്വർണത്തിനായില്ല. വില ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോയാൽ കേരളത്തിൽ പവൻവില 1.07 ലക്ഷം രൂപയിലേക്ക് വരെ താഴ്ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in