Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് വർധിച്ചത് 1680 രൂപ

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് വർധിച്ചത് 1680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 1680 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,440 രൂപയായി.

ഗ്രാമിന് 210 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,430 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിവിധ ഘടകങ്ങളാണ് സ്വർണവിലയിലെ ചലനങ്ങൾക്ക് പിന്നിൽ. അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ എണ്ണവില ഉയർന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്ന ഘടകങ്ങളായി.

അതേസമയം, എണ്ണവില വർധനയെ തുടർന്നുള്ള പണപ്പെരുപ്പ ആശങ്കകൾക്കിടയിലും അമേരിക്കൻ കേന്ദ്രബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്ന റിപ്പോർട്ടുകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പലിശ നിരക്ക് ഉയർന്നാൽ സ്വർണത്തിന്റെ ആകർഷണം കുറയാൻ സാധ്യതയുള്ളതിനാൽ വിപണി നീക്കങ്ങൾ വിലയിൽ പ്രതിഫലിക്കാനിടയുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത.

ഇതുവരെ കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ്. കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.


Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Save your stories

Sign in